വിദ്യാര്‍ത്ഥികളുടെ കവിത


ഹനീന്‍ അസീസിന്റെ
 ഹൈക്കു കവിതകള്‍

 

 നീതി

ആരോ  പുസ്തകത്തില്‍                                            
കോറിയിടാന്‍ മാത്രം
 ഉപയോഗിച്ചത്  
                   

 കാലം

 അരശല്‍വാദിക്ക് ആനപിണ്ഡം
 അമൃത്
  അരവയര്‍ പട്ടിണിക്കാരന്
 അരഞ്ഞാണ്‍ ചരടില്‍ ആത്മഹത്യ
                                                                               
                                                               
ആരാച്ചാര്‍

തൂക്ക്ിക്കൊല്ലാന്‍ ആരാച്ചാര്‍
ഇല്ലാത്ത നാട്ടില്‍
കാവല്‍മന്ദിരത്തില്‍
തൂക്കുകൊലയേറെ
                                                                           

 മിനറല്‍ വാട്ടര്‍

 അച്ഛനോട് മകള്‍
കണ്ടിട്ടില്ല ്അച്ഛാ ഞാന്‍
പമ്പ യും നിളയും പെരിയാറും
അച്ഛന്‍ മകളുടെ കൈയില്‍ പിടിച്ചു
കടയിലേക്ക് ചൂണ്ടി പറഞ്ഞു
ഈ കുപ്പികളിലുണ്ട്
പമ്പയും നിളയും പെരിയാറും

(ഹനീന്‍ അസീസ്‌ III ബി.എ.മലയാളം )

                                                                   


ക്രിസ്റ്റീനയുടെ കവിതകള്‍ചവച്ചു തുപ്പിയത്

ഒരുവന്‍ വെറ്റിലമുറുക്കുകയാണ്...
വെറ്റില.....
അടയ്ക്ക.....
ചുണ്ണാബ് ......
പുകയില.......
അയാളുടെ വായിലെ സിംഹം
തന്‍െ കൂര്‍ത്തനഖങള്‍ കൊണ്ട്
നാല്‍വര്‍ സംഘത്തെ വലിച്ചുകീറി!
ആദ്്യം ബാല്യം പിന്നെ കൗമാരം
യൗവനം,വാര്‍ദ്ധക്യം,
ഒടുവില്‍
അയാള്‍ ചവച്ചുതുപ്പിയത്
നിണമണിഞ്ഞ ഒരായിരം
സ്വപ്നങ്ങള്‍ ആയിരുന്നു......

(ക്രിസ്റ്റീന ജോസഫ്, 111 ബി.എ.മലയാളം)

                             
Next PostNewer Post Home

0 comments:

Post a Comment