മൂന്ന് കവിതകൾ - ഹനിൻ അസീസ്

കാലം
അരശൽവാദിക്ക് ആനപിണ്ഡം
അമൃത്
അരവയർ പട്ടിണിക്കാരന്
അരഞ്ഞാൺ ചരടിൽ ആത്മഹത്യആരാച്ചാർ
തൂക്കിക്കൊല്ലാൻ ആരാച്ചാർ
ഇല്ലാത്ത നാട്ടിൽ
കാവൽമന്ദിരത്തിൽ
തൂക്കുകൊലയേറെ


മിനറൽ വാട്ടർ
അച്ഛനോട് മകൾ
കണ്ടിട്ടില്ല “അച്ഛാ ഞാൻ
പമ്പ യും നിളയും പെരിയാറും
അച്ഛൻ മകളുടെ കൈയിൽ പിടിച്ചു
കടയിലേക്ക് ചൂണ്ടി പറഞ്ഞു
ഈ കുപ്പികളിലുണ്ട്
പമ്പയും നിളയും പെരിയാറും

-ഹനിൻ അസീസ്, I I I ബി.എ.മലയാളം, കെകെടിഎം കോളജ്, പുല്ലൂറ്റ്
Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment