എന്റെ ഇടവഴിച്ചാലിനോട്: കവിത - രോഹിണി എ പിഎന്റെയാത്രയാത്രകളെന്നും
ഇടവഴികളിലൂടായിരുന്നു
പുൽത്തുമ്പിനെകാമിച്ചു
നിൽക്കുന്നമഞ്ഞുവീണിടവഴികൾ
ശംഖുപുഷ്പത്തിൻ 
നനഞ്ഞനീലകമ്പളങ്ങൾ
തോരാനിട്ടമുൾവേലി
എന്റെഇടവഴിയെ
തുറിച്ചുനോക്കിയിരുന്നു.
മണൽക്കാട്ചുട്ടുപൊള്ളിച്ചൊ-
രെന്റെപാദങ്ങൾ
ഇടവഴിച്ചാലിനെചുംബിച്ചുണർത്തി
വിണ്ടഉപ്പൂറ്റിയിൽമണൽ-
ക്കലുകയറ്റിവഴിയെന്നെസ്നേഹിച്ചു
മരവിച്ചപ്രണയവും
നനഞ്ഞനിരാശയും
പ്രഭാതത്തിലീഇടവഴി-
യിൽകണ്ടുമുട്ടി
പാൽക്കാരനുംപത്രക്കാരനും
കലഹിച്ചൊരൊച്ചയില-
വരുടെസങ്കടംതെന്നിപ്പോയി
നട്ടുച്ചയിൽഈവഴിക്കു
കൂട്ടായികാറ്റുവന്നു
മൂവന്തിക്കതുപിണങ്ങിപ്പോയി
നട്ടുച്ചയിൽഈവഴിക്കു
കൂട്ടായികാറ്റുവന്നു
മൂവന്തിക്കതുപിണങ്ങിപ്പോയി
പിണക്കംതീർക്കാൻനിൽക്കാ-
നീവഴിരാത്രിയെപുണർന്നു
മിന്നാമിനുങ്ങുതെളിച്ചവെളിച്ചത്തി
ലീവഴിയെകള്ളുമണത്തു.
നടത്തയുടെചടുലതയിൽ
ചവിട്ടുകൊണ്ടവർ
നീവഴിമയങ്ങുന്ന
കണ്ടപ്പോൾ,
ഞാനറിയാതീവഴിത്തുണ്ടിനെ
പ്രേമിച്ചുപോയി,
കാമിച്ചുപോയ്,
സ്നേഹിച്ചുപോയ്!


രോഹിണി എ പി
II MA മലയാളം കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്
Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment