പുനർവായനകൾ: മലയാളനിരൂപണത്തിന്റെ സമകാലികസന്ദർഭം ദേശീയ സെമിനാര് പ്രബന്ധങ്ങള് ക്ഷണിക്കുന്നു


സുഹൃത്തേ, മലയാളസാഹിത്യവിമർശനത്തിന്റെ പ്രായം ഏതാണ്ടു ഒന്നരനൂറ്റാണ്ടാകുന്നു. മലയാളസാഹിത്യത്തെ നിർവചിക്കാനും ലോകസാഹിത്യവുമായുള്ള ബന്ധത്തെ സാധ്യമാക്കുവാനും സാമൂഹ്യമായ പോരാട്ടങ്ങളെ കണ്ണി ചേർക്കുവാനും നമ്മുടെ നിരൂപണമേഖല ശ്രമിച്ചതിന്റെ വിവിധരൂപങ്ങളാണ് നമ്മുടെ സാഹിത്യനിരൂപണം. കല കലയ്ക്കു വേണ്ടിയാണെന്നും അല്ല ജീവിതത്തിനു വേണ്ടിയാണെന്നും കല പ്രത്യയശാസ്ത്രപരമാണെന്നുമുള്ള ആശയസമരങ്ങൾ നടന്നത് പലകാലത്തെ ബൗദ്ധികജീവിതത്തിന്റെ ഇടപെടലുകളിലൂടെയായിരുന്നു. പ്രാസവാദചിന്തകളും പുരോഗമനസാഹിത്യ സംവാദങ്ങളും സൗന്ദര്യാധിഷ്ഠിത നിരൂപണങ്ങളും ആധുനികാതാവാദവും ആധുനികാനന്തര ചിന്തകളുമൊക്കെ മലയാളനിരൂപണത്തെ എങ്ങനെയൊക്കെ സംവാദക്ഷമമാക്കിയെന്ന അന്വേഷണം, സാഹിതീയതയിൽ നിന്ന് സംസ്കാരികതയിലേക്ക് നിരൂപണം മാറുന്ന ഇക്കാലത്ത് ഏറ്റവും അനിവാര്യമാകുന്നു. ഓരോ കാലത്തെയും സാഹിത്യചിന്തകളൊക്കെ അതാതുകാലത്തെ സാംസ്കാരിക- പ്രത്യയശാസ്ത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാകുമെന്ന പുതിയ സാംസ്കാരിക വായനകളുടെ അടിത്തറയില്നിന്നുകൊണ്ട് നോക്കിയാല്, കേരളീയ സമൂഹത്തിലെ വ്യത്യസ്തകാലങ്ങളിലെ അധീശ- പ്രത്യയശാസ്ത്ര വിവക്ഷകളിലൂടെയാണ് സാഹിത്യനിരൂപണം വളര്ന്നിരിക്കുന്നതെന്നു കാണാം. ഈ കാഴ്ചപ്പാടില് മലയാള നിരൂപണത്തെ സാധ്യമാക്കിയ സാംസ്കാരിക വിവക്ഷകളെ അഴിച്ചെടുക്കല് നിരൂപണത്തിന്റെ വര്ത്തമാനത്തെ കൂടുതല് അര്ഥവത്താക്കും എന്നു പറയാം. ഈ പശ്ചാത്തലത്തിലാണ് പൂല്ലൂറ്റ്, കെ. കെ. ടി. എം.ഗവ. കോളേജ്, മലയാളവിഭാഗം മലയാളനിരൂപണത്തിന്റെ ചരിത്രപരതയെ പുനരന്വേഷിക്കുന്നത്. 2017സെപ്റ്റമ്പർ അവസാനവാരം നടത്തുന്ന പുനർവായനകൾ എന്ന രണ്ടു ദിവസത്തെ സെമിനാറിലേക്ക് അദ്ധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. നിരൂപണത്തെ പുതിയ കാഴ്ച്ചപ്പാടിൽ വിലയിരുത്തുന്ന പ്രബന്ധങ്ങളാണ് പ്രതീക്ഷിക്കുന്നത്. പ്രബന്ധങ്ങൾ kktmgovtcollegemalayalamdept@gmail.com എന്ന ഇ-മെയിലിലേക്ക് യുണീക്കോഡ്/വേഡ്/പേജ്മേക്കർ രീതിയിൽ ചെയ്തയക്കണം. 31.08.2017 ന് മുമ്പായി പ്രബന്ധത്തിന്റെ പൂർണരൂപം ലഭിക്കണം. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ ISSN നമ്പരുള്ള പിയർ റിവ്യൂഡ് ജേണൽ മലയാളപ്പച്ചയിൽ പ്രസിദ്ധീകരിക്കുന്നതാണ്. പ്രധാനമേഖലകൾ: ആദ്യകാലനിരൂപണം, പ്രാസവാദം, മണിപ്രവാളം, പ്രശസ്തമായ അവതാരികകൾ, നവോത്ഥാനകാലനിരൂപണം, പുരോഗമനസാഹിത്യം, സൗന്ദര്യാധിഷ്ഠിതനിരൂപണം, ഇസങ്ങൾക്കപ്പുറം, ഇസങ്ങൾക്കിപ്പുറം, ആധുനികതാവാദം, മനോവിജ്ഞാനീയം, മാർക്സിയൻനിരൂപണം, ആധുനികാനന്തരതാവാദം-സ്ത്രീ, ദലിത് പരിസ്ഥിതി, മാധ്യമം. കേരളീയപശ്ചാത്തലം, സാഹിതീയതയിൽനിന്നും സാംസ്കാരികതയിലേക്കുള്ള പരിണാമം ഡോ.ജി.ഉഷാകുമാരി വകുപ്പധ്യക്ഷ കോ- ഓർഡിനേറ്റർ ഡോ.ദീപ ബി.എസ് 9446222190 മാറ്റര് ടൈപ്പു ചെയ്യുന്നതിന് ISM ഉപയോഗിച്ച് വേഡിലോ മറ്റോ ചെയ്യുന്നതിലും നല്ലത് വേഡില് തന്നെ യൂണികോഡ് ഫോണ്ടുകളുപയോഗിച്ച് ടൈപ്പു ചെയ്യുന്നതാണ്. typeit എന്ന സോഫ്റ്റുവയറും ഉപയോഗിക്കാം. കംപ്യൂട്ടറില് മാത്രമല്ല സ്മാര്ട്ട് ഫോണിലും മാറ്റര് തയാറാക്കി അയക്കാം. ഫോണില് ഗൂഗിള് ഡോക്സ് പോലെയള്ള വേഡ് പേജില് ടൈപ്പുചെയ്തോ നേരിട്ട് ഇ മെയിലില് ടൈപ്പു ചെയ്തോ അയക്കാം. ടൈപ്പു ചെയ്യുന്നതിന് ഗൂഗിള് ഹാന്ഡ് റൈറ്റിംഗ് ഇന്പുട്ട് എന്ന ആപ് ഉപയോഗിക്കുന്നതാകും നല്ലത്.
Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment