ശര്‍മ്മിള്‍ പി.എസ്--കവിത

ഏന്‍ എലിഫെന്റ്
പറഞ്ഞു തന്നത്
ടീച്ചറാണ്
'എലിഫെന്റ് ഈസ് എ വൈല്‍ഡ് അനിമല്‍'
പക്ഷെ,
ഈ തെറ്റൊന്നും പഠിക്കണ്ട
എനിക്കറിയാം
ആനയെപ്പറ്റി

    ആന ലോറിയില്‍ കയറിയേ
പോകൂ…………
തല്ലിയാല്‍ മാത്രമേ
നടക്കൂ…………
മോട്ടറടിച്ചേ കൂളിക്കൂ…………
ഇത്രയൊക്കെ
എഴുതിക്കൂട്ടിയിട്ടും
റിസള്‍ട്ടില്‍ എനിക്കുമാത്രം
പൂജ്യം.
ശരിയുത്തരം
എലിഫെന്റ് ഈസ് എ വൈല്‍ഡ് അനിമല്‍

വരും വഴി
സോമില്ലില്‍
തല്ലു കൊള്ളുന്നത് കണ്ട് സമാധാനിച്ചു
എനിക്ക് പൂജ്യം വാങ്ങിത്തന്നവന്
ഇതു തന്നെ കിട്ടണം.
ശര്‍മ്മിള്‍ പി.എസ്
കകക ആഅ മലയാള
  കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്


കാലിഡോസ്‌കോപ്പ്



ഇന്നെന്റെ കൂട്ടുകാരന്റെ
പിറന്നാളായിരുന്നു.
പലരും
പലതും കൊടുത്തപ്പോള്‍
സന്ധ്യ ടീച്ചര്‍
നിരീക്ഷണത്തിനു വച്ചിരുന്ന പയറുചെടി
കാലിഡോസ്‌കോപ്പിലിട്ട്
ഞാനവനൊരു കാട് കണിച്ചു കൊടുത്തു.




ശര്‍മ്മിള്‍ പി.എസ്
കകക ആഅ മലയാളം
                         കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്















പറച്ചില്‍

ലാസ്റ്റ് ബഞ്ചിലെ
എഴുന്നേല്‍പ്പിച്ചവന്‍ പറഞ്ഞു
'ടീച്ചറേ,
പഴയ പുഴയെ ഓര്‍ക്കുമ്പോള്‍
നാലുവരക്കോപ്പിയും
പുതിയ പുഴയെക്കാണുമ്പോള്‍
രണ്ടുവരക്കോപ്പിയും
എഴുതാനാവുന്നില്ലെനിക്ക്
   
    ട്രയാങ്കിള്‍
    അളവില്ലാത്ത കുന്നും മലയുമായി പോകും
    നൂറു തവണ എഴുതി
പഠിച്ചിട്ടും
കൊത്തുകൂടി പൂപ്പലിന്റെ
സ്‌പെല്ലിംഗ് മറന്നുപോവും.

    എന്നെ ക്ലാസ്സില്‍ നിന്ന്
    പുറത്താക്കല്ലേ!
    വീട്ടുകാരേ വിളിപ്പിക്കല്ലേ!
    വല്യ ടീച്ചറോട് പറയല്ലേ!
എനിക്കറിയില്ല ഇതെങ്ങനെ
പറയുമെന്ന് .'


ശര്‍മ്മിള്‍ പി.എസ്
കകക ആഅ മലയാളം
                         കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്

അപ്പൂപ്പന്‍ താടി

നാല് 'സി' ലെ രണ്ട് കുട്ടികള്‍
തമ്മില്‍ പറഞ്ഞു.
'നീ അപ്പൂപ്പന്‍ താടി
കണ്ടിട്ടുണ്ടോ? '
'ഉണ്ട്, പക്ഷെ എന്റെ
അപ്പൂപ്പന്‍ താടിക്ക്
ഗോദറേജ് ഡൈയുടെ കറുപ്പാണ്'
'ഉഴുന്നാടക്കാതുള്ള അമ്മൂമ്മയെയും
വെള്ളത്താടിയുള്ള അപ്പൂപ്പനെയും
ലുലുമാളില്‍ വാങ്ങാന്‍ കിട്ട്യോ? '
    'നീ മഴവില്ല് കണ്ടിട്ടുണ്ടോ
    സ്‌പെക്‌ട്രോമീറ്ററിലൂടെയല്ലാതെ'
    'പാരച്യൂട്ട് പോലൊരു
    അപ്പൂപ്പന്‍ താടിയും ………
    എല്‍ ഇ ഡി ബള്‍ബുപോലൊരു
    മിന്നാമിനുങ്ങും
    ഉണ്ടാക്കാമോ? '
    'ആരും കാണാതെ ………. ആരും'
ആ രാത്രി
വായില്‍ വെള്ളമെടുത്ത്
സൂര്യനു നേരെ പാറ്റിത്തുപ്പി
മഴവില്ലില്‍ രസിക്കുന്നവരുടെ നാട്
അവര്‍ സ്വപ്നം കണ്ടു
അവര്‍ക്കു ചുറ്റും അപ്പൂപ്പന്‍ താടികള്‍
പാറിക്കൊണ്ടിരുന്നു.
മിന്നാമിനുങ്ങുകള്‍ പെരുകിക്കൊണ്ടിരുന്നു.

ശര്‍മ്മിള്‍ പി.എസ്
കകക ആഅ മലയാള
 കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്
Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment